തിരുവനന്തപുരം: ലോ അക്കാദമിയിലെ ഹാജര്‍, ഇന്റേണല്‍ മാര്‍ക്ക് എന്നിവയെ കുറിച്ചുള്ള പരാതികളില്‍ വിശദീകരണവുമായി ലോ അക്കാദമി മുന്‍പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍.ആര്‍ക്കും മാര്‍ക്ക് ദാനം ചെയ്തിട്ടില്ല. മകന്റെ പ്രതിശ്രുത വധുവായ അനുരാധ പി.നായര്‍ക്ക് നിയമ വിരുദ്ധമായി ഹാജരോ മാര്‍ക്കോ നല്‍കിയിട്ടില്ല. ലോ അക്കാദമിയിലെ ഹാജര്‍, ഇന്റേണല്‍ മാര്‍ക്ക് എന്നിവയെ കുറിച്ചുള്ള പരാതികളില്‍ കേരള സര്‍വകലാശാലയുടെ പരീക്ഷ സമിതിക്കു നല്‍കിയ കുറിപ്പിലാണ് ലക്ഷ്മി നായര്‍ ഇക്കാര്യം ്‌റഞ്ഞിരിക്കുന്നത്.സെമിനാറുകള്‍, നാഷനല്‍ സര്‍വീസ് സ്‌കീം തുടങ്ങിയ അക്കാദമികവും അല്ലാത്തതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അര്‍ഹമായ ഹാജര്‍ നല്‍കാറുണ്ടെന്നാണ് ലക്ഷ്മി നായര്‍ വിശദീകരണ കുറിപ്പില്‍ പറയുന്നത്. അനുരാധാ പി.നായര്‍ എന്ന വിദ്യാര്‍ഥിനി ഇവരില്‍ ഒരാള്‍ മാത്രമാണ്. പ്രത്യേകമായ ഒരു ആനുകൂല്യവും ആ വിദ്യാര്‍ഥിനിക്കു നല്‍കിയിട്ടില്ല. പരീക്ഷാ നടത്തിപ്പ്, ഹാജര്‍ രേഖപ്പെടുത്തല്‍ എന്നിവയില്‍നിന്ന് ഡീബാര്‍ചെയ്ത്, ശിക്ഷ നടപ്പാക്കിയ ശേഷം സര്‍വകലാശാല വിശദീകരണം ചോദിക്കുന്നത് അസാധരണമാണെന്നു ലക്ഷ്മി നായര്‍ പറയുന്നു. ഹാജര്‍ ഇല്ലാത്തവരെ മാത്രമാണ് ഇയര്‍ ഔട്ട് ആക്കാറുള്ളത്. കോളജില്‍ പ്രതിമാസ ഹാജര്‍ റജിസ്റ്റര്‍ സൂക്ഷിക്കാറില്ല. എല്ലാ ആഴ്ചയും അധ്യാപകര്‍ ഹാജര്‍നില കുട്ടികളെ കാണിച്ചശേഷം നല്‍കുകയാണ് പതിവെന്നും
ലക്ഷ്മിനായര്‍ കുറിപ്പില്‍ പറയുന്നത്.