തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ മാറ്റിയേക്കും. ലക്ഷ്മി നായരെ മാറ്റിനിര്‍ത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് ഡയറക്ടര്‍ നാരായണന്‍ നായര്‍ പറഞ്ഞു. കോളജ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നാരായണന്‍ നായര്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കോളജ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരും.ഇന്ന് രാത്രി എട്ടുമണിക്കാണ് യോഗം ചേരുന്നത്. യോഗത്തിലേക്ക് അഞ്ച് വിദ്യാര്‍ഥി പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. ഇവരുമായി പ്രത്യേകം ചര്‍ച്ച നടത്തും. സമരം ഇന്ന് തന്നെ അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഡയറക്ടര്‍ നാരായണന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലക്ഷ്മി നായര്‍ രാജിവെക്കാതെയുള്ള പരിഹാരത്തിന് ഒരുക്കമല്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. ഇത് അംഗീകരിച്ചേക്കുമെന്നാണ് സൂചന. വിദ്യാര്‍ഥി സമരത്തിന് ഉടന്‍ പരിഹാരം കാണമെന്ന് വിഎസ് അച്യുതാനന്ദനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.