ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസ്;ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

തിരുവനന്തപുരം: ഒടുവില്‍ ലോ അക്കാദമി ലോ കോളെജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തു. വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. പേരൂര്‍ക്കട പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്പൊലീസ് കേസെടുത്തത്. അന്വേഷണ ചുമതല കന്റോണ്‍മെന്റ് എസി കെ.ഇ ബൈജുവിനാണ്. മൂന്ന് പരാതികള്‍ പരിശോധിച്ച പേരൂര്‍ക്കട പൊലീസ് ഒരു പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കേസെടുത്തിട്ടുള്ളത്. പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ ജാതിപ്പേര് വിളിച്ചെന്ന പരാതിയുമായി ആറു വിദ്യാര്‍ഥികള്‍ പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പിനെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിരുന്നു. തങ്ങളുടെ പരാതി കിട്ടിയതിന് ശേഷം ഏറെ വൈകിയാണ് പൊലീസ് നടപടികള്‍ എടുത്തതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.ലക്ഷ്മി നായര്‍ രാജിവെക്കില്ല എന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍തികളുടെ സമരം തുടരുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി മാനെജ്‌മെന്റുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.