ലക്ഷ്മി നായര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ട;പാര്‍ട്ടി ചാനലില്‍ പരിപാടി അവതരിപ്പിക്കുന്നതില്‍ കൂടുതല്‍ ബന്ധമില്ല; കടുത്ത നിലപാടെടുക്കാന്‍ സിപിഎം നിര്‍ദേശം

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാന്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ലക്ഷ്മി നായര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്ന് സി.പി.ഐ.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടി ചാനലില്‍ പരിപാടി അവതരിപ്പിക്കുന്നതില്‍ കൂടുതല്‍ ബന്ധങ്ങള്‍ ലക്ഷമി നായര്‍ക്ക് പാര്‍ട്ടിയുമായി ഇല്ല എന്നാണ് സിപിഎം നിലപാട്. അവര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളോട് പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നത്.ഉപസമിതി റിപ്പോര്‍ട്ടില്‍ ലക്ഷ്മി നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉള്ളത്. ലോഅക്കാദമിയില്‍ വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ വിലയിരുത്തിയിരുന്നു.ഇന്റേണല്‍ മാര്‍ക്കും ഹാജറും നല്‍കുന്നതില്‍ ക്രമക്കേടുണ്ട്, വിദ്യാര്‍ഥികളുടെ സ്വകാര്യത ഹനിക്കുംവിധം ക്യാമറകള്‍െവച്ചിട്ടുണ്ട്, കുട്ടികളെ കാന്റീന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ജോലിക്ക് നിയോഗിച്ചെന്ന പരാതിയും വിശ്വസിക്കാമെന്നാണ് വിലയിരുത്തല്‍.ഉപസമിതിയിലെ സി.പി.ഐ.എം അംഗങ്ങളോട് നിലപാട് കടുപ്പിക്കാനാണ് പാര്‍ട്ടി നിര്‍ദേശം.ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ആരുടെയും ഔദാര്യമല്ലെന്നും തന്നോട് ഒഴിയണമെന്ന് പറയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ലക്ഷ്മി നായര്‍ ഇന്നലെ പറഞ്ഞിരുന്നു. അക്കാദമിയുടെ ഡയറക്ടറായ അച്ഛന്‍ പറഞ്ഞാല്‍ മാത്രം പദവി ഒഴിയാമെന്നായിരുന്നു ലക്ഷ്മി നായരുടെ വാക്കുകള്‍.ആരെയും ഭയമില്ല. ഉറച്ചമനസുള്ള സ്ത്രീയാണ് താന്‍. എന്താണ് ചെയ്യുന്നതെന്ന് നല്ല ബോധ്യമുണ്ട്. നന്മയില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. ഇപ്പോള്‍ നടക്കുന്ന സമരം 250 കുട്ടികളുടേതുമാത്രമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. തനിക്കെതിരെ നടപടി വന്നാല്‍ നിയമപോരാട്ടം നടത്തുമെന്നും അവര്‍ പറഞ്ഞു.തനിക്കെതിരായ സിന്‍ഡിക്കേറ്റ് ഉപമസമിതി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയായിരുന്നു ലക്ഷ്മി നായരുടെ പ്രതികരണം. വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ ഏറിയ പങ്കും സത്യസന്ധമായിരുന്നുവെന്ന് സമിതി വിലയിരുത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.