ന്യൂഡല്‍ഹി:ഭര്‍തൃവീട്ടുകാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു വയസ്സുകാരനെ മാതാവ് ഒന്നാം നിലയില്‍നിന്നു താഴേക്കെറിഞ്ഞു.തലയ്ക്കും ശരീരത്തിനും പരുക്കേറ്റ കുഞ്ഞ് എയിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്.കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. സോനു ഗുപ്ത എന്ന യുവതിയാണ് മകനെ ക്രൂര പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ പിതാവ് നിതിന്‍ ഗുപ്തയുടെ പരാതിയില്‍ മാതാവ് സോനു ഗുപ്ത (26)യ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വീട്ടിലെ സിസിടിവിയിലാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കട്ടിലിലിരുന്ന് സോനു ഗുപ്ത ഭര്‍തൃമാതാവിനോടും പിതാവിനോടും വാഗ്വാദത്തിലേര്‍പ്പെടുന്നതും സാധനങ്ങള്‍ വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് കട്ടിലില്‍ ഉറങ്ങിക്കിടന്ന മകനെ എടുത്ത് താഴേക്കുള്ള പടിക്കെട്ടിനടുത്തെത്തുന്ന ഇവര്‍ വാതില്‍ തുറന്ന് കുഞ്ഞിനെ താഴേക്കിടുന്നതും പിന്നാലെയെത്തിയ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും കുഞ്ഞിനെ രക്ഷിക്കാന്‍ താഴേക്ക് ഓടുന്നതും വീഡിയോയിലുണ്ട്.ജനുവരി 11ന് വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നതെന്ന് സിസിടിവിയിലെ സമയത്തില്‍ നിന്ന് വ്യക്തമാകുന്നത്.