ആന്ധ്രപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി 32 മരണം;എഞ്ചിനും ഏഴ് കോച്ചുകളും മറിഞ്ഞു;നൂറിലേറെ പേര്‍ക്ക് പരുക്ക്; മരണസംഖ്യ ഉയരാന്‍ സാധ്യത;രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അമരാവതി: ജഗ്ദല്‍പുര്‍-ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 32 പേര്‍ മരിച്ചു.നൂറിലേറെ പേര്‍ക്ക് പരിക്കുണ്ട്. ആന്ധ്ര-ഒഡീഷ അതിര്‍ത്തിയിലെ കുനേരു സ്‌റ്റേഷന് സമീപമാണ് സംഭവം. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ട്രെയിനിന്റെ എഞ്ചിനും എഴ് കോച്ചുകളുമാണ് പാളം തെറ്റിയത്. രണ്ട് ജനറല്‍ കോച്ചുകളും, രണ്ട് സ്ലീപ്പര്‍ കോച്ചുകളും, ഒരു ത്രീ ടയര്‍ എസി കോച്ചും, ടു ടയര്‍ എസി കോച്ചും ഇതില്‍ ഉള്‍പ്പെടും. ചത്തീസ്ഗഢിലെ ജഗദല്‍പൂരില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്ക് വരുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.ട്രെയിന്‍ പാളം തെറ്റാന്‍ കാരണമെന്തെന്ന് വ്യക്തമല്ല. ഒഡീഷയിലെ രായിഗഡില്‍ നിന്ന് 24 കിലോ മീറ്റര്‍ അകലെയാണ് അപകടം. പ്രഭാതിപുരം, രായിഗഡ എന്നീവിടങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടം നടന്നയുടന്‍ തന്നെ പൊലീസും ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടു.

© 2024 Live Kerala News. All Rights Reserved.