രാജസ്ഥാനില്‍ റാണിഖേത് എക്‌സ്പ്രസ് ട്രെയിനിന്റെ പളം തെറ്റി;നിരവധി പേര്‍ക്ക് പരിക്കേറ്റു

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ റാണിഖേത് എക്‌സ്പ്രസ് ട്രെയിനിന്റെ 10 ബോഗികള്‍ പാളം തെറ്റി. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തയത്ഹാമിറ -ജയ്‌സാല്‍മര്‍ പാതയില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടടുത്ത സമയത്താണ് അപകടമുണ്ടായത്. അപകട കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പ്രഥാമികാന്വേഷണത്തില്‍ റെയില്‍വെ ട്രാക്ക് തകരാറിലായതാണ് പാളം തെറ്റലിന് കാരണമായി അധികൃതര്‍ അറിയിച്ചത്. ട്രാക്കിലേക്ക് മറിഞ്ഞ് കിടക്കുന്ന ബോഗികളുടെ ടീവി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.കാണ്‍പൂര്‍ തീവണ്ടി ദുരന്തത്തിന് രണ്ട് മാസത്തിന് ശേഷമാണ് മറ്റൊരു പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിയ വാര്‍ത്തകള്‍ വരുന്നത്. അന്ന് 150ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. പിന്നീട് ഇതില്‍ പാക്ക് ഭീകരബന്ധവും കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇതും ഭീകര അട്ടിമറിയാണൊ എന്ന് അന്വേഷിച്ചു വരികയാണ്. കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ചെറുതും വലുതുമായി നൂറിലധികം തീവണ്ടി പാളം തെറ്റലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

© 2024 Live Kerala News. All Rights Reserved.