മലപ്പുറത്ത് 53 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി; എല്ലാം പുതിയ 2000 രൂപ നോട്ടുകള്‍; ബാങ്കുകളുടെ പങ്ക് അന്വേഷിക്കും

മഞ്ചേരി:മലപ്പുറം മഞ്ചേരിയില്‍ 52.50ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. പുതിയ 2000 രൂപ നോട്ടുകള്‍ മാത്രം അടങ്ങിയതാണ് പിടികൂടിയത്.ഇതര സംസ്ഥാനങ്ങളിലെ ദേശസാല്‍കൃത ബാങ്കുകളില്‍ വഴിയാണ് കുഴല്‍പ്പണസംഘങ്ങള്‍ക്ക് ആവശ്യാനുസരണം ഹവാലപ്പണം കിട്ടിയതെന്നാണ് നിഗമനം. പുതിയ 2,000 രൂപയുടെ നോട്ടുകള്‍ മാത്രമടങ്ങിയ 52.50 ലക്ഷത്തിന്റെ കുഴല്‍പണമാണ് പൊലീസ് പിടികൂടിയത്.സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.കോഴിക്കോട് മാവൂര്‍ പാഴൂര്‍ ഉണ്ണിമോയി (62), മുക്കം നെല്ലിക്കാപറമ്പ് തോണിച്ചാല്‍ ഫസലുറഹ്മാന്‍ (30), മഞ്ചേരി നറുകര പട്ടര്‍കുളം മുഹമ്മദ് ജംഷീദ് (22) എന്നിവരാണു കുഴല്‍പണവുമായി പിടിയിലായത്. 4,000 രൂപ പ്രതിഫലത്തിനു ജോലി ചെയ്യുന്ന കാരിയര്‍മാരാണ് അറസ്റ്റിലായവര്‍.

© 2024 Live Kerala News. All Rights Reserved.