കള്ളപ്പണക്കാരെ കുടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍; വിവരങ്ങള്‍ ഇമെയില്‍ വഴി അറിയിക്കാന്‍ അഭ്യര്‍ഥന; പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്ക് ഇന്ന് തുടക്കം; 50 ശതമാനം നികുതിയും പിഴയും അടച്ച് പണം നിയമവിധേയമാക്കാം

ന്യൂഡല്‍ഹി: കള്ളപ്പണക്കാരെ പിടികൂടാന്‍ കേന്ദസര്‍ക്കാര്‍ ജനങ്ങളുടെ സഹായവും തേടി. പൊതുജനങ്ങള്‍ക്ക് കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പുതിയ ഇ മെയില്‍ വിലാസവും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. blackmoneyinfo@incometax.gov.in എന്ന വിലാസത്തിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടത്.കള്ളപ്പണം വെളിപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്ക് ഇന്ന് തുടക്കം.കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പദ്ധതിയിലേക്ക് ഇതുവഴി ലഭിക്കുന്ന പണം നിക്ഷേപിക്കപ്പെടും. കണക്കില്‍പ്പെടാത്ത പണത്തിന്റെ അന്‍പത് ശതമാനവും പിഴയും നല്‍കിയാല്‍ നിയമനടപടികളില്‍നിന്ന് ഒഴിവാകുന്നതാണ് പദ്ധതി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ഇതിന്റെ കാലാവധി.നികുതിക്കു പുറമെ ബാക്കിയുള്ള തുകയുടെ 25 ശതമാനം നാലു വര്‍ഷത്തേക്ക് മരവിപ്പിക്കും. പലശിരഹിത നിക്ഷേപമായിട്ടാകുമിത്. പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ അത് കള്ളപ്പണമല്ലാതായി മാറില്ല. നികുതി നല്‍കിയാല്‍മാത്രമാണ് നിയമവിധേയമായ പണമായി മാറുന്നതെന്ന് പുതിയ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.