കൊച്ചി: ഗായിക റിമി ടോമിയുടെയും വ്യവസായി മഠത്തില്‍ രഘുവിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. വിദേശത്തുനിന്നും കള്ളപ്പണം കടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. സ്ഥാനാര്‍ഥികളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും സൂചനയുണ്ട്.
ഇവരുമായി ഇടപാടുകള്‍ നടത്തിയെന്ന് കരുതുന്ന അഡ്വ. വിനോദ് കുട്ടപ്പന്റെയും ജോണ്‍ കുരുവിളയുടെയും വീടുകളിലും രാവിലെ മുതല്‍ റെയ്ഡ് നടത്തുന്നുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്തുള്ള റിമി ടോമി റെയ്ഡ് വിവരമറിഞ്ഞ് കൊച്ചിയിലേക്ക് തിരിച്ചു.