ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഷൂട്ടിംഗിനിടെ തലയടിച്ചുവീണു; അപകടം ‘ക്വാന്റിക്കോ’യ്ക്കായി സ്റ്റണ്ട് സീന്‍ ചിത്രീകരിക്കുമ്പോള്‍; താരം പൂര്‍ണ വിശ്രമത്തില്‍

ന്യൂയോര്‍ക്ക് :ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഷൂട്ടിംഗിനിടെ തലയടിച്ചുവീണു പരുക്കേറ്റ്. ന്യൂയോര്‍ക്കില്‍ എബിസിയുടെ ടെലിവിഷന്‍ പരിപാടി ‘ക്വാന്റിക്കോ’യുടെ ഷൂട്ടിങ്ങിനിടെയാണു താരം വീണത്. വ്യാഴാഴ്ച ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തെന്നി തലയടിച്ചുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചു വിശദപരിശോധനകള്‍ നടത്തി. അപകടമില്ലെന്നുറപ്പാക്കി ആശുപത്രിവിട്ട താരം വീട്ടില്‍  വിശ്രമിക്കുകയാണിപ്പോള്‍. ഏതാനും ദിവസത്തെ വിശ്രമത്തിനുശേഷം ഈയാഴ്ചതന്നെ പ്രിയങ്ക ചിത്രീകരണത്തിനെത്തുമെന്നു വക്താവ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.