സൗമ്യവധക്കേസ്; ജസ്റ്റിസ് മാര്‍ക്കണ്ഡേയ് കട്ജു സുപ്രീംകോടതിയില്‍ മാപ്പുപറഞ്ഞു;കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: സൗമ്യവധക്കേസ് വിധിയെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പു പറഞ്ഞു. ഇതേത്തുടര്‍ന്ന് കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു. കട്ജുവിന്റെ മാപ്പപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു.കട്ജുവിനു വേണ്ടി അഭിഭാഷകനായ രാജീവ് ധവാന്‍ സുപ്രീംകോടതിയില്‍ ഹാജരായി. കേസെടുത്ത ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ ബെഞ്ചാണ് കോടതിയലക്ഷ്യക്കേസും പരിഗണിച്ചത്.സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് തെറ്റാണെന്ന നിലപാടില്‍ ആയിരുന്നു കട്ജു. വിധി തെറ്റാണെന്ന കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി പരിഗണിച്ച് കട്ജുവിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ നേരത്തെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയില്‍ ഹാജരായ കട്ജുവും ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയും തമ്മില്‍ നാടകീയ വാഗ്വാദമുണ്ടായി. കട്ജുവിനെ ആരെങ്കിലും കോടതിയില്‍ നിന്നും ഇറക്കി കൊണ്ടുപോകണമെന്ന് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെടുകയുമുണ്ടായി.വിധി പുനപരിശോധിക്കണമെന്ന കേരളത്തിന്റെ ഹര്‍ജി തള്ളിയ കോടതി കട്ജുവിന് കോടതീയലക്ഷ്യത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

 

© 2024 Live Kerala News. All Rights Reserved.