മുംബൈയില്‍ സുഹൃത്തിനെ കാത്തിരുന്ന യുവതിയെ അജ്ഞാതന്‍ കുത്തി പരിക്കേല്‍പ്പിച്ചു;പിന്നിലൂടെയെത്തിയ അക്രമി യുവതിയുടെ തോളിലാണ് കുത്തിയത്

മുംബൈ: സുഹൃത്തിനെ കാത്ത് റോഡരുകില്‍ നിന്ന യുവതിയെ അജ്ഞാതന്‍ കുത്തി പരിക്കേല്‍പ്പിച്ചു. മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്‌സില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. 28കാരിയാണ് ആക്രമണത്തിന് ഇരയായത്.പിന്നിലൂടെയെത്തിയ അക്രമി യുവതിയുടെ തോളിലാണ് കുത്തിയത്. അക്രമി ആരാണെന്ന് തിരിച്ചറിയാനും യുവതിക്ക് കഴിഞ്ഞില്ല. സുഹൃത്ത് എത്തുമ്പോള്‍ റോഡില്‍ രക്തത്തില്‍ കുളിഞ്ഞ് കിടക്കുകയായിരുന്നു യുവതി. ഇയാളാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് പൊലീസ് പറയുന്നു.ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ യുവതി വിവാഹ മോചിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഇവര്‍ കുറച്ചുകാലമായി മറ്റൊരു യുവാവുമായി അടുപ്പത്തിലാണെന്നും പൊലീസ് പറയുന്നു.

© 2024 Live Kerala News. All Rights Reserved.