ഫോണില്‍ വിളിച്ച് ഷോ ഡയറക്ടര്‍ അസഭ്യം പറഞ്ഞെന്നു ആര്യ; പിന്നാലെ ദുരനുഭവം പങ്കുവെച്ച് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും

കൊച്ചി: ഫോണില്‍ വിളിച്ച് സംവിധായകന്‍ അസഭ്യം പറഞ്ഞെതായി സിനിമാതാരം ആര്യ. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആര്യ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സ്‌റ്റോജ് ഷോ ഡയറക്ടര്‍ ശ്യാമിനെതിരെയാണ് ആര്യയുടെ പോസ്റ്റ്. നേരത്തെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ഇയാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ശ്യം എന്നയാളില്‍ നിന്ന് തനിക്ക് കയ്‌പേറിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഒരു ഓസ്‌ട്രേലിയന്‍ ട്രിപ്പിന്റെ ഭാഗമായാണ് ഇയാള്‍ തന്നെ വിളിച്ചത്. മോശമായി സംസാരിച്ചതിനെതുടര്‍ന്ന് ഞാന്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നെന്നും അര്‍പ്പണ ബോധത്തോടെയും അന്തസോടെയും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇയാള്‍ അപമാനമാണെന്നും ആരും ഇയാളുടെ ചതിക്കുഴിയില്‍ വീഴരുതെന്നും ആര്യ പറയുന്നു.നേരത്തെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ഇയാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ‘സ്വയം ഹിറ്റ്‌മേക്കര്‍ എന്നു വിശേഷിപ്പിക്കുന്ന ശ്യാം എന്നയാള്‍ പലപേരിലുമാണ് അറിയപ്പെടുന്നത്. പലരില്‍ നിന്നും ഇയാള്‍ പണം തട്ടിയിട്ടുണ്ടെന്നായിരുന്നു’ ഷാന്റെ പോസ്റ്റ്.

© 2024 Live Kerala News. All Rights Reserved.