അന്ധമായി ഞാനവരെ വിശ്വസിച്ചു; ആ വ്യക്തി എന്റെ ജീവിതത്തെയും കരിയറിനെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു; എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ലെന്ന് ആര്യ

സിനിമയിലും ടെലിവിഷന്‍ ഷോകളിലും നിറസാന്നിധ്യമായ താരമാണ് ആര്യ. എന്നാല്‍ കൂടുതല്‍ ജനപ്രീതിയാര്‍ജ്ജിച്ചത് ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ്. തന്റെ കരിയറിനെയും ജീവിതത്തെയും നശിപ്പിക്കാന്‍ ശ്രമിക്കുന്ന സുഹൃത്തിനെക്കുറിച്ച് ആര്യ വെളിപ്പെടുത്തി. ജീവിതത്തില്‍ താന്‍ ഏറ്റവും വിശ്വസിച്ച ആളില്‍ നിന്ന് തിരിച്ചടി കിട്ടിയെന്നും ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല എന്നും ആര്യ പറയുന്നു. സ്ത്രീ സുഹൃത്തിന്റെ പേര് വെളിപ്പെടുത്താന്‍ ആര്യ തയ്യാറായില്ല. ഫെയ്‌സ്ബുക്കിലൂടെയാണ് ആര്യ ഇക്കാര്യം പറഞ്ഞത്.

ആദ്യമായി ഞാന്‍ ഔദ്യോഗികപരമായ അസൂയ എന്താണെന്ന് മനസ്സിലാക്കി. അതും ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആദരവോടെ കാണുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയില്‍ നിന്ന്. എന്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത സുഹൃത്തായിരുന്നു അവര്‍. അന്ധമായി ഞാനവരെ വിശ്വസിച്ചു. ഇപ്പോള്‍ ആ വ്യക്തി എന്റെ ജീവിതത്തെയും കരിയറിനെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത്തരക്കാരോട് എങ്ങനെ പ്രതികരിക്കണം എന്ന് എനിക്കറിയില്ല. എല്ലാം കണ്ടുകൊണ്ട് മുകളില്‍ ഒരാളുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം ഇത്തരക്കാര്‍ക്ക് മറുപടി നല്‍കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നേ എനിക്ക് താങ്കളോട് പറയാനുള്ളൂ, താങ്കളുടെ തന്ത്രം കൊള്ളാം, പക്ഷെ ജീവിതം എന്റേതാണ്. എനിക്കൊരിക്കലും താങ്കളെ പോലെ ആകാന്‍ കഴിയില്ല. താങ്കള്‍ക്ക് എന്നെ പോലെയും. ആര്യ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.