അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ ഇന്നു 12 മണിക്ക് പ്രഖ്യാപിക്കും. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തിയതിയാണ് ഇന്ന് പ്രഖ്യാപിക്കുക. 750 കമ്പനി പാരാമിലിട്ടറി സേനയും 100 കമ്പനി ആംഡ് പൊലീസ് സേനയും കൂടാതെ 85,000 സുരക്ഷാ ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. ഏഴു ഘട്ടമായാണ് ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. മറ്റിടങ്ങളില്‍ ഒറ്റഘട്ടമായും നടക്കും.പ്രഖ്യാപനത്തിനു മുന്നോടിയായുള്ള അവസാനവട്ട വിലയിരുത്തല്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ നടത്തിക്കഴിഞ്ഞു. നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെ രണ്ടര വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നിര്‍ണായക തീരുമാനങ്ങളുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഏറ്റവും വലിയ ജനകീയ പരീക്ഷ കൂടിയാകും അഞ്ചുസംസ്ഥാനങ്ങളിലെയും വിധിയെഴുത്ത്.അഞ്ചുസംസ്ഥാനങ്ങളിലും ബിജെപി മല്‍സരവേദികളിലെ ശക്തമായ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും തിരഞ്ഞെടുപ്പു ഫലം ഏറെ നിര്‍ണായകമാകും.

© 2024 Live Kerala News. All Rights Reserved.