കാണ്‍പൂരില്‍ അജ്മീര്‍ – സിയാല്‍ഡ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളംതെറ്റി;2 മരണം; നിരവധി പേര്‍ക്ക് പരുക്ക്;രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കാണ്‍പൂരില്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിന് സമീപം അജ്മീര്‍ – സിയാല്‍ഡ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളംതെറ്റി.26 പേര്‍ക്ക് പരിക്കേറ്റു.കാണ്‍പൂരിന് സമീപം റൂറയില്‍ പുലര്‍ച്ചെ 5.20ന് ആയിരുന്നു അപകടം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.ട്രെയിനിന്റെ മുന്നിലുള്ള ആറു മുതല്‍ 20 വരെയുള്ള ബോഗികളാണ് പാളം തെറ്റിയത്. റെയില്‍വെയുടെ മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് കാണ്‍പൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അപകടത്തില്‍പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.കാണ്‍പുരിലെ ദെഹത് ജില്ലയില്‍ 140ലേറെ പേരുടെ ജീവനെടുത്ത ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് അപകടം നടന്ന് ഒരു മാസം കഴിയുമ്പോഴാണ് ഇവിടെ വീണ്ടും ട്രെയിന്‍ പാളം തെറ്റിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.