പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് നിരോധിച്ചു; ഉത്തരവ് ദേശീയ ഹരിത ട്രൈബ്യൂണലിന്റേത്; 5000 രൂപ മുതല്‍ 25,000 രൂപ വരെ പിഴ

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് പുര്‍ണ്ണമായും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. ഇനി പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചാല്‍ പിഴ അടക്കേണ്ടിവരും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. ചെറിയ അളവിലുള്ള മാലിന്യം പൊതുസ്ഥലത്ത് കത്തിച്ചാല്‍ 5000 രൂപ പിഴയായി നല്‍കേണ്ടി വരും. മാലിന്യത്തിന്റെ അളവ് വര്‍ധിച്ചാല്‍ അതിനനുസരിച്ച് പിഴ 25,000 രൂപ വരെ വര്‍ധിക്കും. ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറത്തിറക്കിയത്.വേസ്റ്റ് മാനേജ്‌മെന്റ് സംബന്ധിച്ചുള്ള 2016ലെ നിയമം നടപ്പിലാക്കാനും, പി.വി.സിയുടെ നിരോധനം ഫലപ്രദമായി നടപ്പിലാക്കാനും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. 2016ല്‍ ഹരിത ട്രൈബ്യൂണല്‍പുറപ്പിടുവെച്ച ഉത്തരവ് നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാലഴ്ചക്കകും വേസ്റ്റ് മാനേജുമെന്റുമായി ബന്ധപ്പെട്ട പ്ലാന്‍ സമര്‍പ്പിക്കാനും ട്രിബ്യൂണലിന്റെ നിര്‍ദേശമുണ്ട്.മാലിന്യങ്ങള്‍ വേര്‍തിരിച്ച് നശിപ്പിക്കാന്‍ ഉതകുന്ന വിധത്തിലുള്ള ഖര മാലിന്യ പ്ലാന്റുകളാണ് നിര്‍മ്മിക്കേണ്ടത്. ഖര മാലിന്യ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അല്‍മിത്ര പട്ടേല്‍ എന്നയാളും മറ്റുചിലരും നല്‍കിയ അപേക്ഷകളിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.