പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള അനുമതി ഇന്ന് അവസാനിക്കും;ഇളവു നീട്ടില്ലെന്ന് ധനകാര്യ സെക്രട്ടറി അറിയിച്ചു;ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാം

ന്യൂഡല്‍ഹി: വൈദ്യുതി, വെള്ളം,ആശുപത്രികളില്‍ നിന്ന് മരുന്ന് വാങ്ങാനും, ബില്ലുകളടക്കാനും,തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്കായി പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള അനുമതി ഇന്ന് അര്‍ധരാത്രി അവസാനിപ്പിക്കും.പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ ഇളവ് ഇന്ന് അവസാനിക്കുമെന്ന് ധനകാര്യ സെക്രട്ടറി ശശികാന്ത ദാസ് ട്വിറ്റലൂടെ അറിയിച്ചു. പെട്രൊള്‍ പമ്പുകളില്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള ഇളവ് ഡിസംബര്‍ 2ന് തന്നെ കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു.ആളുകള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ പഴയ 500 രൂപ നോട്ടുകള്‍ നിക്ഷേപിക്കാം. ഇളവ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതും ഇളവ് നീട്ടി നല്‍കാതിരിക്കാന്‍ കാരണമായി എന്നാണ് അറിയുന്നത്. 1000 രൂപ നോട്ടുകളുടെ ഉപയോഗവും നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. നവംബര്‍ 8ന് നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം 72 മണിക്കുറാണ് പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിനായി സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് നീട്ടി നല്‍കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.