ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായി അന്റോണിയെ ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തു; ജനുവരിയില്‍ ചുമതലയേല്‍ക്കും

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലായി പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രി അന്റോണിയെ ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെയായിരുന്നു സത്യപ്രതിജ്ഞ. 71 വര്‍ഷത്തെ ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിലെ ഒന്‍പതാമത്തെ സെക്രട്ടറി ജനറലാണ് ഗുട്ടെറെസ്.
ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു നടന്ന പ്രത്യേക പ്ലീനറി യോഗത്തില്‍ പൊതുസഭ അധ്യക്ഷന്‍ പീറ്റര്‍ തോംസണുമുമ്പകെയായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രത്ജ്ഞ ചടങ്ങില്‍ യുണൈറ്റഡ് നേഷന്‍സിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മ്യാന്‍മാര്‍ മനുഷ്യാവകാശപ്രവര്‍ത്തകയും രാഷ്ട്രീയക്കാരിയുമായ ആങ് സാന്‍ സൂചീയും പങ്കെടുത്തിരുന്നു.ജനുവരി ഒന്നു വരെയാണ് ഇപ്പോഴത്തെ സെക്രട്ടറി ജനറലായ ബാന്‍ കീ മൂണിന് സമയമുണ്ടാകും. അതിനുശേഷമായിരിക്കും ഗുട്ടെറെസ് ചുമതലയേല്‍ക്കുക. സെക്രട്ടറി ജനറലായ ബാന്‍ കി മൂണ്‍ വിരമിച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലേക്കാണ് ഗുട്ടെറസിന്റെ നിയമനം. 15 അംഗങ്ങളില്‍ 13 പേരുടേയും പിന്തുണ നേടിയാണ് അന്റോണിയോ ഗുട്ടെറസ് സെക്രട്ടറി ജനറലായി ഒക്ടോബറില്‍ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പേര്‍ തങ്ങള്‍ക്ക് അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. 71 വര്‍ഷം പഴക്കമുള്ള ഐക്യരാഷ്ട്രസഭയെ അടിമുടി പരിഷ്‌കരിക്കണമെന്നു ഗുട്ടെറെസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.