സൈബര്‍ പോലീസിന് വെട്ടിലാക്കി ബാഹുബലിയും ഇന്റെര്‍നെറ്റില്‍..

പ്രേമം, പാപനാശം എന്നീ ചിത്രങ്ങള്‍ക്ക് പുറമെ ഇന്നലെ റിലീസ് ചെയ്ത ബാഹുബലിയുടെയും വ്യാജപതിപ്പ് ഇന്‍റര്‍നെറ്റിലൂടെ പുറത്തായി. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രത്തിന്‍റെ വ്യാജപതിപ്പ് പുറത്തായത്.

തമിഴിലും ഹിന്ദിയിലും കന്നഡയിലും മൊഴിമാറ്റിയെടുത്തിരിക്കുന്ന ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന്‍റെ പ്രിന്‍റാണ് ടൊറന്‍റ് സൈറ്റുകളില്‍ സുലഭമായി ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത്. മലയാളത്തേക്കാള്‍ തമിഴ്, തെലുങ്ക് , ഹിന്ദി സിനിമകളുടെ വ്യാജപതിപ്പ് റിലീസ് ചെയ്ത ഉടന്‍ ഇന്‍റര്‍നെറ്റിലെത്തുക പതിവാണ്.

തമിഴില്‍ വിശാല്‍ ഉള്‍പ്പടെയുള്ള നടന്മാര്‍ വ്യാജസിഡി ലോബികള്‍ക്കെതിരെ ശക്തമായ സമരം നടത്തുന്നുണ്ടെങ്കിലും പലപ്പോഴും ഇത് തടയാന്‍ ആര്‍ക്കും സാധിക്കുന്നില്ല. മലയാളത്തില്‍ പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി പുറത്തിറങ്ങിയതിന് ശേഷമാണ് കുറച്ചുനാളുകള്‍ക്ക് ശേഷം വ്യാജനെതിരെ നടപടിയെടുക്കാന്‍ ആരംഭിക്കുന്നത്

© 2024 Live Kerala News. All Rights Reserved.