ഇന്ത്യയിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയത് തുരങ്കം വഴി;മിന്നലാക്രമണത്തിനുശേഷം നിയന്ത്രണരേഖയില്‍ വധിച്ചത് 15 പാക് പട്ടാളക്കാരെ. നുഴഞ്ഞു കയറാന്‍ ശ്രമിച്ച 10 ഭീകരരെയും വധിച്ചെന്നും ബിഎസ്എഫ്

ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ ഭീകരവാദ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ മിന്നലാക്രമണത്തിനു ശേഷം സംഘര്‍ഷത്തില്‍ ബിഎസ്എഫ് 15 പാക് പട്ടാളക്കാരെ വധിച്ചിട്ടുണ്ടെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ. ശര്‍മ അറിയിച്ചു.നുഴഞ്ഞു കയറാന്‍ ശ്രമിച്ച 10 ഭീകരരെയും സൈന്യം വധിച്ചു. ഇന്ത്യന്‍ തിരിച്ചടിയില്‍ നിരവധി പാക്ക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തുവെന്നും ബിഎസ്എഫ് . അതേസമയം കഴിഞ്ഞ ദിവസം സാംബയിലെ സൈനിക കേന്ദ്രത്തിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറിയത് കൃഷിയിടങ്ങള്‍ക്ക് അടിയിലൂടെ നിര്‍മ്മിച്ച തുരങ്കത്തലൂടെ ആണെന്നും ബിഎസ്്എഫ് മേധാവി കെ കെ ശര്‍മ്മ പറഞ്ഞു. ഇന്ത്യന്‍ സൈന്യം തീവ്രവാദികള്‍ ഉപയോഗിച്ചത് എന്ന് കരുതുന്ന 80 മീറ്റര്‍ നീളം വരുന്ന തുരങ്കം കണ്ടെത്തിയിട്ടുണ്ട്. വിളവിറക്കിയ കൃഷിസ്ഥലത്തു നിന്നും തുടങ്ങുന്ന തുരങ്കം രാജ്യാന്തര അതിര്‍ത്തിയില്‍ നിന്നും 75-80 മീറ്റര്‍ മാറി അതിര്‍ത്തി വേലിയില്‍ നിന്നും 35-40 മീറ്റര്‍ അകലെയാണ്. തുരങ്കത്തിലൂടെയായിരുന്നു ഭീകരര്‍ കയറിയത്. ഇഴഞ്ഞായിരുന്നു ഇവര്‍ എത്തിയെന്നതിനും തെളിവുണ്ട്. മേഖലയില്‍ ഒളിച്ചിരിപ്പുണ്ടെന്നു കരുതുന്ന ഭീകരരെ കണ്ടെത്താന്‍ സൈന്യം വ്യാപകമായ തിരച്ചില്‍ തുടരുന്നു. .അതേസമയം രണ്ട് ഓഫീസര്‍മാര്‍ അടക്കം ഏഴ് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് ഭീകരവാദികളെയും സൈന്യം കൊന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു ആക്രമണം.

© 2024 Live Kerala News. All Rights Reserved.