കണ്ണേട്ടാ ലൗവ് യു…; കാളിദാസ് ജയറാമിന് ആരാധികയുടെ സ്വന്തം രക്തത്തില്‍ എഴുതിയ കത്ത് ; താരത്തിന്റെ മറുപടി ഇങ്ങനെ

കാളിദാസ് നായകനാകുന്ന ആദ്യ മലയാളചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.അതിനിടെ പൂമര’ത്തിലെ ആദ്യവീഡിയോഗാനം പുറത്തുവന്നിരുന്നു.
എന്നാല്‍ അദ്യചിത്രത്തിന്റെ റിലീസിന് മുന്‍പേ കാളിദാസിനെ തേടി രക്തം പുരണ്ട കത്തെത്തിയിരിക്കുകയാണ്.’ കണ്ണേട്ടാ ലൗവ് യു എന്ന് രക്തത്തില്‍ എഴുതിയ കത്താണ് കാളിദാസിന് ലഭിച്ചത്. എഴുതിയ പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ല. ഇത്തരത്തില്‍ ആരാധന പ്രകടിപ്പിക്കുന്നത് തന്നെ അസ്വസ്ഥമാക്കുന്നുവെന്ന് കാളിദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.എന്നെ ഇഷ്ടപ്പെടുന്നുവെങ്കില്‍ തന്റെ ചിത്രങ്ങള്‍ തീയറ്ററില്‍ തന്നെ കാണുക. ഈ രീതിയില്‍ ആരാധന പ്രകടിപ്പിക്കരുതെന്ന് കാളിദാസ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ തന്നെ വേദനിപ്പിക്കുകയേ ഉള്ളൂ. കത്ത് എഴുതിയത് ആരാണെങ്കിലും ഇത് അവസാനിപ്പിക്കണമെന്ന് താന്‍ അപേക്ഷിക്കുകയാണെന്നും കാളിദാസ് പറഞ്ഞു.

8888888

© 2023 Live Kerala News. All Rights Reserved.