നടന്‍ ജയറാമിന്റെ മകന്‍ കാളിദാസിന് തമിഴ് ചിത്രത്തില്‍ നായകവേഷം; ഒരു പക്ക കഥൈയുടെ ടീസര്‍ കാണാം

ചെന്നൈ: നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് തമിഴ് ചിത്രമായ ഒരു പക്ക കഥൈയില്‍ നായകവേഷം ചെയ്യുന്നു. ഒരു പക്ക കഥൈയെന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പുതുമുഖം മേഘ ആകാശാണ് ചിത്രത്തിലെ നായികയാകുന്നത്. ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.തൈക്കൂടം ബ്രിഡ്ജിലൂടെ ശ്രദ്ധ നേടിയ ഗോവിന്ദ് മേനോനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. പ്രേംകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു അവാര്‍ഡ് ദാനച്ചടങ്ങിനിടെ കാളിദാസ് ചെയ്ത ഒരു മിമിക്രിയാണ് സിനിമയിലേക്ക് വരാന്‍ വഴിതെളിച്ചിരിക്കുന്നത്്. തമിഴ് നടന്‍ കമല്‍ഹാസനാണ് കാളിദാസിനെ സിനിമാലോകത്തിന് പരിചയപ്പെടുത്തുന്നത്.