കമ്മ്യൂണിസ്റ്റുകാര്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നു;പ്രതിപക്ഷം ജനങ്ങളെ വിഡ്ഡികളാക്കാന്‍ ശ്രമിക്കുന്നു;പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും അധികാരമില്ലെന്നും വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും അവകാശമില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് മോദിയെ ഏകാധിപതിയെന്ന് വിളിക്കുന്നത്. മോദിയെ ഏകാധിപതിയെന്ന് വിളിക്കുന്നത് അവരുടെ സംസ്‌കാരംമെന്ന് വെങ്കയ്യ പരിഹസിച്ചു.കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് മോദി അനുമതി നിഷേധിച്ചിട്ടില്ല. പ്രധാനമന്ത്രിക്ക് പല തിരക്കുകളും കാണും.രാഷ്ട്രീയ ആയുധമായി അതിനെ ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളെ വിഢികളാക്കുകയാണ്.കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ കള്ളപ്പണക്കാരുടെ താത്പര്യം സംരക്ഷിക്കുകയാണ്. അതാണ് അവര്‍ മോദിയുടെ നടപടിയെ വിമര്‍ശിക്കുന്നത്. കമ്യൂണിസവും ജാധിപത്യവും ഒരുമിച്ച് പോകില്ലെന്ന് കമ്മ്യൂണിസ്റ്റുകാര്‍ മനസിലാക്കണം. കേരളത്തിലെ സഹകരണ മേഖലയിലുള്ള പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന് വെങ്കയ്യ പറഞ്ഞു.നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ശ്രദ്ധയില്‍ പെടുത്താന്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിനു അനുമതി നിഷേധിച്ച മോദിയും ബിജെപിയും കേരളത്തോടു യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നു സി.പി.ഐ.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. സര്‍വകക്ഷി സംഘത്തെ കാണാന്‍ കൂട്ടാക്കാത്ത നടപടിയിലൂടെ നരേന്ദ്ര മോദിയും ബിജെപി നേതാക്കളും കേരളത്തിന്റെ ശത്രുക്കളാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും വിഎസ് കുറ്റപ്പെടുത്തിയിരുന്നു. മോദി തനി ആര്‍എസ്എസുകാരനായിമാറി. അദ്ദേഹം ഒട്ടകപ്പക്ഷിയെപ്പോലെ മണലില്‍ തല പൂഴ്ത്തിവച്ച് യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഓടിയൊളിക്കുന്നു. കേരളജനതയുടെ പൊതുവികാരം ധരിപ്പിക്കാന്‍ തയ്യാറെടുത്ത സര്‍വകക്ഷി സംഘത്തെയും ഒഴിവാക്കുകയാണ്. കേരളത്തെ അവഗണിക്കുകവഴി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ്. പ്രധാനമന്ത്രി ഒരു സാധാരണ ആര്‍എസ്എസുകാരന്റെ തലത്തിലേക്ക് താഴുന്നത് ആ പദവിക്കും രാജ്യത്തിനാകെയും നാണക്കേടാണെന്നും വി എസ് പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.