നോട്ടു നിരോധനത്തിന് രത്തന്‍ ടാറ്റയുടെ പൂര്‍ണപിന്തുണ;സര്‍ക്കാരിന്റേത് ധീരമായ തീരുമാനം;ഇതിലൂടെ അഴിമതിയും കള്ളപ്പണവും തടയാനവാവുമെന്നും ടാറ്റ

ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ അസാധുവാക്കിയ മോദി സര്‍ക്കാരിന്റെ നടപടിക്ക് പൂര്‍ണ പിന്തുണയുമായി രത്തന്‍ ടാറ്റ.സര്‍ക്കാരിന്റെത് ധീരമായ നടപടിയാണെന്നും ഇതിലൂടെ അഴിമതിയും കള്ളപ്പണവും തടയാനവാവുമെന്നും ടാറ്റ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാരിന്റെത് ധീരമായ നടപടിയാണെന്നും ഇതിലൂടെ അഴിമതിയും കള്ളപ്പണവും തടയാനവാവുമെന്നും ടാറ്റ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ പിന്തുണ അര്‍ഹിക്കുന്നുവെന്നും ടാറ്റ വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ കള്ളപ്പണവേട്ടയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗൗതം അദാനിയും നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ദേശസുരക്ഷയും രാഷ്ട്ര നിര്‍മാണവും ഉറപ്പു വരുത്താന്‍ കള്ളപ്പണത്തിനെതിരായ പോരാട്ടം അനിവാര്യമാണെന്നും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദാനി ട്വീറ്റ് ചെയ്തിരുന്നു. സര്‍ക്കാരിന്റെ തീരുമാനം കോര്‍പറേറ്റുകളെ സഹായിക്കുന്നതാണെന്ന് ആരോപിച്ച് കൊണ്ട് ബി.ജെ.പി എം.എല്‍.എ അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം വ്യവസായ ഭീമന്‍മാരായ അംബാനിയെയും അദാനിയെയും നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ ഭവാനി സിങ് രജാവത് വെളിപ്പെടുത്തിയിരുന്നത്. നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ നിരോധിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.

© 2024 Live Kerala News. All Rights Reserved.