ആശുപത്രിയില്‍ നിന്നും സ്‌ട്രെച്ചര്‍ കിട്ടിയില്ല; കിടപ്പിലായ ഭര്‍ത്താവിനെ വീട്ടമ്മ നിലത്തുകൂടി വലിച്ചുകൊണ്ടുപോയി;വീഡിയോ കാണാം

ഹൈദരാബാദ്: ആശുപത്രിയില്‍ നിന്നും സ്‌ട്രെച്ചര്‍ ലഭിക്കാത്തത് കൊണ്ട് കിടപ്പിലായ ഭര്‍ത്താവിനെ വീട്ടമ്മ ആശുപത്രിയുടെ ഒന്നാം നിലയിലേക്കു കൊണ്ടുപോയത് തറയിലൂടെ വലിച്ചുനീക്കി.ഹൈദരാബാദില്‍നിന്ന് 340 കിലോമീറ്റര്‍ അകലെ അനന്ദ്പുര്‍ ജില്ലയിലെ ഗുണ്ടകല്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ് അനന്ദ്പുര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ദാരുണമായ സംഭവം അരങ്ങേറിയത്. നീട്ടിയ കയ്യില്‍ പിടിച്ചുതൂങ്ങിയ ഭര്‍ത്താവ് ശ്രീനിവാസാചാരിയെയും വലിച്ച് ശ്രീവാനി ഒന്നാം നിലയിലേക്കുള്ള റാംപിലൂടെ കയറുന്നതിന്റെ മൊബൈല്‍ ക്യാമറ ദൃശ്യം പ്രചരിച്ചതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈദരാബാദില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ശ്രീനിവാസാചാരി (46) കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വീട്ടിലെത്തിയത്. നടക്കാന്‍ കഴിയാത്ത നിലയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചക്രക്കസേരയോ സ്‌ട്രെച്ചറോ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മറ്റു വഴിയില്ലാതെ ഭര്‍ത്താവിനെ വലിച്ചുകൊണ്ടുപോകാന്‍ ശ്രീവാനി നിര്‍ബന്ധിതയായത്. എന്നാല്‍,അതേസമയം; ആശുപത്രിയില്‍ രണ്ട് വീല്‍ചെയറുകളും ഒരു സ്ട്രക്ച്ചറുമുണ്ടെന്നും അത് റിസപ്ഷനില്‍ തിരിച്ചെത്തിയാല്‍ ഉപയോഗിക്കാമെന്നും ശിവാനിയെ അറിയിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

© 2023 Live Kerala News. All Rights Reserved.