അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നോട്ടു മാറ്റാന്‍ മഷി പുരട്ടേണ്ടെന്ന് നിര്‍ദേശം;ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് 5000 മുകളില്‍ റദ്ദാക്കിയാല്‍ പണം തിരിച്ചു നല്‍കില്ല

ന്യൂഡല്‍ഹി: അസാധുവാക്കിയ 500 ,1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കില്‍ എത്തുന്ന ഇടപാടുകാരുടെ വിരലില്‍ മഷി പുരട്ടാനുള്ള നിര്‍ദേശത്തില്‍ ഇളവ് .ബാങ്ക്് ക്കൗണ്ടുള്ള ശാഖയില്‍ നിന്ന് നോട്ടുമാറുന്നതിന് വിരലില്‍ മഷി പുരേട്ടണ്ടതില്ലെന്ന പുതിയ നിര്‍േദശം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. കൂടാതെ 5000 രൂപയില്‍ അധികമുളള ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കലിന് പണം തിരികെ നല്‍കില്ലെന്നും വിശദമാക്കിയിട്ടുണ്ട്. ഈ മാസം 24ാം തിയതി വരെയാണ് നിയന്ത്രണം. സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനാണ് മഷിപ്രയോഗമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. കഴിഞ്ഞ ദിവസമാണ് നാട്ടു മാറ്റുന്നവരുടെ വലതു കൈ വിരലില്‍ മഷി പുരട്ടണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഒരാള്‍തന്നെ ഒന്നിലധികം തവണ ബാങ്കില്‍ അസാധു നോട്ട് മാറ്റാന്‍ എത്തുന്നുണ്ടെന്നുള്ള സംശയത്തെ തുടര്‍ന്നാണ് വിരലില്‍ മഷി പുരട്ടുന്നതെന്നായിരുന്നു വിശദീകരണം. 4,500 രൂപ ബാങ്കില്‍ കൊടുത്ത് മാറ്റുന്ന മുറക്ക് വിരലില്‍ മഷി പുരട്ടിയാല്‍ മറ്റൊരാളുടെ പക്കലുമുള്ള കറന്‍സി നോട്ടുമാറ്റാന്‍ വീണ്ടും ഒരാള്‍ക്ക് ബാങ്കിലെത്താന്‍ കഴിയില്ല. ഇത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം തടയുമെന്നാണ് സര്‍ക്കാര്‍ വാദം.നോട്ടു മാറ്റാന്‍ തിരിച്ചറിയല്‍ രേഖയുടെ വിശദാംശങ്ങളും കൈയൊപ്പുമുള്ള നിശ്ചിത ഫോറം ബാങ്കില്‍ നല്‍കണമെന്ന വ്യവസ്ഥക്കു പുറമെയായിരുന്നു പുതിയ ക്രമീകരണം.

© 2023 Live Kerala News. All Rights Reserved.