ചില്ലറയില്ലാതെ വലഞ്ഞു മന്ത്രി എ.കെ.ബാലന്‍; മന്ത്രിയെ സഹായിച്ചത് പികെ ബഷീര്‍ എംഎല്‍എ; ഒടുവില്‍ ബഷീറും കുടുങ്ങി

തിരുവനന്തപുരം: 500, 1000 കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതോടെ പെട്ടു പോയ അനേകരില്‍ ഇന്നലെ നിയമസഭയിലെത്തിയ എംഎല്‍എമാരും മന്ത്രിമാരും കുടുങ്ങി. നിയമസഭയിലെ കന്റീനില്‍ നിന്നു ലഘുഭക്ഷണം കഴിച്ച മന്ത്രി എ.കെ.ബാലന് കിട്ടിയ ബില്ല് 18 രൂപ. മന്ത്രിയുടെ കയ്യില്‍ ചില്ലറയായുണ്ടായിരുന്നതു 10 രൂപ മാത്രം. ഉണ്ടായിരുന്ന ചില്ലറ മുഴുവന്‍ രാവിലെ എംഎല്‍എമാര്‍ക്കും മറ്റും കൊടുത്തുവെന്ന് കന്റീന്‍കാര്‍. എന്തു ചെയ്യുമെന്നറിയാതെ നിന്ന മന്ത്രിക്ക് നൂറിന്റെ അഞ്ചു നോട്ടുകള്‍ നല്‍കി പ്രശ്‌നത്തിനു പരിഹാരം കണ്ടത് പി.കെ.ബഷീര്‍ എംഎല്‍എ. പലര്‍ക്കായി ചില്ലറ വിതരണത്തിനൊടുവില്‍ വലിയ നോട്ടുകള്‍ മാത്രം അവശേഷിച്ച പി.കെ.ബഷീര്‍ ഇന്നത്തെ ഡല്‍ഹി യാത്ര റദ്ദാക്കി. കേന്ദ്രജലവിഭവവകുപ്പില്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് ബഷീര്‍ പോകേണ്ടിയിരുന്നത്. ചില്ലറ തീര്‍ന്നു പോയതിനെ തുടര്‍ന്ന് സംസ്ഥാനത്തൂണ്ടായ പ്രതിസന്ധി വളരെ വലുതായിരുന്നു. യാത്രയ്ക്ക് ചെറിയ തുക കൈശം ഇല്ലാതിരുന്നവരെല്ലാം വലഞ്ഞു.

© 2023 Live Kerala News. All Rights Reserved.