സിനിമയോടുള്ള ഇഷ്ടം മൂലമാണ് നിശ്ചയിച്ച വിവാഹം മുടങ്ങിയത്;ഒരു വര്‍ഷത്തിന് ശേഷം തൃഷ മനസ്സ് തുറന്നു

തെന്നിന്ത്യന്‍ സുന്ദരി തൃഷയുടെ നിശ്ചയിച്ച വിവാഹം മുടങ്ങാന്‍ കാരണം സിനിമയോടുള്ള ഇഷ്ടം മൂലമാണെന്ന് താരം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജനുവരി 23 നാണ് തൃഷയും നിര്‍മാതാവും ബിസിനസ്സ്മാനുമായ വരുണ്‍ മാനിയനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. വിവാഹ തീയതി പിന്നീട് അറിയിക്കും എന്നായിരുന്നു അന്ന് പറഞ്ഞത്. പിന്നീട് ഇരുവരും ഒരുമിച്ച് പല വിദേശയാത്രകളും നടത്തുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇരുവരുടെയും വേര്‍പിരിയല്‍. സംഭവം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ നടി കാരണം തുറന്നുപറയുന്നു. കൊടി സിനിമയുടെ വിജയാഘോഷ ചടങ്ങിനിടെയായിരുന്നു തൃഷയുടെ വെളിപ്പെടുത്തല്‍.സിനിമയോടുള്ള തന്റെ ഇഷ്ടം മൂലമാണ് വിവാഹം മുടങ്ങാന്‍ കാരണമായതെന്ന് തൃഷ പറഞ്ഞു. ‘വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തണമെന്ന് എന്നോട് ആവശ്യപ്പെടുകയുണ്ടായി. സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന ആളാണ് ഞാന്‍, സിനിമയാണ് എല്ലാം. നായികയുടെ വേഷം കിട്ടിയില്ലെങ്കില്‍ കൂടി സഹതാരങ്ങളുടെ വേഷം ചെയ്യാനും തയ്യാറാണ്. സിനിമ ചെയ്ത് മരണമടയുകയാണ് ആഗ്രഹവും.’തൃഷ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.