തൃഷ ‘കൊടി’ പിടിക്കുന്നു; വില്ലത്തിയായ രാഷ്ട്രീയ നേതാവ്

ചെന്നൈ: കൊടി എന്ന ചിത്രത്തില്‍ തൃഷ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തുന്നു. ധനുഷാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ വില്ലത്തി വേഷമാണ് താന്‍ ചെയ്യുന്നതെന്ന്് തൃഷ പറഞ്ഞു. രുദ്ര എന്നാണ് തൃഷയുടെ കഥാപാത്രത്തിന്റെ പേര്. ധനുഷ് ഡബിള്‍ റോളിലാണ് ചിത്രത്തില്‍ എത്തുക. ദുരെ സെന്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധായകന്‍.

© 2024 Live Kerala News. All Rights Reserved.