ഗൗതമിയെ അകറ്റിയത് കമലും അഭിരാമിയുമായുള്ള ബന്ധം?അഭിരാമിയും കമലും വിവാഹിതരാകാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ട്

കമലിന്റെയും ഗൗതമിയുടെയും 13 വര്‍ഷം നീണ്ട ബന്ധം വേര്‍പിരിഞ്ഞത് മകള്‍ ശ്രുതി ഹാസനുമായുള്ള വഴക്കിനെ തുടര്‍ന്നാണെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.എന്നാല്‍ നടി അഭിരാമിയുമായി കമല്‍ഹാസനുള്ള ബന്ധമാണ് ഇരുവരെയും തമ്മില്‍ അകറ്റിയതെന്നാണ് ഒടുവില്‍ വരുന്ന തമിഴ് മാധ്യമങ്ങളിലെ വാര്‍ത്ത. അഭിരാമിയും കമലും വിവാഹിതരാകാന്‍ പോകുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് കമലിന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല. 2004ല്‍ പുറത്തിറങ്ങിയ വിരുമാണ്ടി എന്ന ചിത്രത്തിലാണ് കമലും അഭിരാമിയും ഒന്നിച്ചത്. പ്രേഷക ശ്രദ്ധ നേടിയ ചിത്രത്തിലെ ഇരുവരുടെയും ചൂടന്‍ രംഗങ്ങളും വന്‍ ചര്‍ച്ചയായിരുന്നു. പിന്നീട് വിവാഹത്തോടെ സിനിമയില്‍ നിന്ന് കുറച്ചു നാള്‍ വിട്ടു നിന്ന അഭിരാമി അപ്പോത്തിക്കിരി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന കമല്‍ ചിത്രത്തില്‍ നായിക അഭിരാമിയാണെന്നാണ് സൂചനകള്‍.വിവാഹത്തില്‍ വിശ്വസിക്കാത്ത കമലിന്റെ മൂന്നാമത്തെ ജീവിത പങ്കാളിയാണ് ഗൗതമി. ആദ്യം നര്‍ത്തകി വാണി ഗണപതിയുമായി ഒന്നിച്ചെങ്കിലും പത്ത് വര്‍ഷത്തെ ജീവിതത്തിന് ശേഷം ഇരുവരു േവേര്‍പിരിഞ്ഞു. പിന്നീട് നടി സരിഗയായിരുന്നു കമലിന്റെ പങ്കാളി. ശ്രുതിയും അക്ഷരയും ഇവരുടെ മക്കളാണ്. 2003ലാണ് ഗൗതമിയുമായുള്ള ജീവിതം തുടങ്ങിയത്.

© 2024 Live Kerala News. All Rights Reserved.