ഉലകനായകന്റെ രാഷ്ട്രീയ പ്രഖ്യാപനം ഇന്ന്; പര്യടനത്തിന് ഹാസന്‍ മധുരയില്‍

നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. മധുരയില്‍ വെച്ചാണ് പ്രഖ്യാപനം നടക്കുന്നത്. വൈകിട്ട് അഞ്ചിന് ഒത്തക്കട മൈതാനിയില്‍ നടക്കുന്ന റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ രാവിലെ കമല്‍ഹാസന്‍ മധുരവിമാനത്താവളത്തിലെത്തി. ആരാധകര്‍ വന്‍ സ്വീകരണമാണ് നടനു നല്‍കിയത്. വൈകിട്ട് നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ പേരും ആശയവു മുന്നോട്ട് വെക്കും. തുടര്‍ന്ന് മെതാനിയില്‍ പാര്‍ട്ടി പാതാക ഉയര്‍ത്തും. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ റാലിയെ അഭിസംബോധന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

രാമേശ്വരം എ.പി.ജെ അബ്ദുള്‍കലാംസ്മാരകത്തില്‍ നിന്ന് രാവിലെ 7:30 ന് ആരംഭിച്ച പര്യടനം രാമനാഥപുരം, പരമകുടി,മാനാമധുര എന്നിവിടങ്ങളിലെ പൊതുപരിപാടികളില്‍ പങ്കെടുക്കും. ദ്രാവിഡ രാഷ്ട്രീയമാകും ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് വിലയിരുത്തല്‍.