മൂന്ന് പതിറാറാണ്ടുകള്‍ക്ക് ശേഷം ശേഷം മണിരത്‌നം-കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ ‘കെഎച്ച് 234’ ഒരുങ്ങുകയാണ്. നായകന്‍ എന്ന സിനിമയാണ് ഇരുവരും അവസാനമായി ചെയ്തത്. കമല്‍ഹാസന്റെ 69-ാം ജന്മദിനമായ നവംബര്‍ ഏഴിന് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രൊമോ ഷൂട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയില്‍ പൂര്‍ത്തിയാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മൂന്ന് ദിവസത്തെ പ്രൊമോ ഷൂട്ടിങ്ങില്‍ രണ്ട് ദിവസമാണ് കമല്‍ഹാസന്റെ ചിത്രീകരണമുണ്ടായത്. ഒരു ദിവസത്തെ ഷൂട്ട് നടന്റെ ബോഡി ഡബിള്‍ വെച്ചാണ് ചിത്രീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ചില ആക്ഷന്‍ സീക്വന്‍സുകളും ഉള്‍പ്പെടുന്നുണ്ട്. ജോര്‍ജിയയില്‍ നിന്നുള്ള സ്റ്റന്‍ഡ്മാനാണ് താരത്തിന്റെ ബോഡി ഡബിളായി എത്തുന്നത്. അന്‍ബറിവാണ് ആക്ഷന്‍ ഡയറക്ടര്‍മാര്‍.
അന്‍ബറിവാണ് ലിയോയ്ക്ക് വേണ്ടിയും വിക്രം സിനിമയ്ക്ക് വേണ്ടിയും സംഘട്ടനം ഒരുക്കിയത്. രവി കെ ചന്ദ്രനാണ് കെഎച്ച് 235ന്റെ ഛായാഗ്രഹണം. തൃഷ, ജയം രവി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ‘കെഎച്ച് 234’ ന്റെ ഭാഗമാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.