കുരങ്ങന്‍മാരെ ജീവനോടെയോ അല്ലാതെയോ പിടിച്ചാല്‍ 1000 രൂപ പ്രതിഫലം;ഹിമാചലില്‍ കുരങ്ങന്‍മാരുടെ ശല്യം കൂടിയതോടെ കര്‍ഷകര്‍ സമരരംഗത്ത്

ഷിംല: കേരളത്തില്‍ തെരുവുനായ്ക്കളാണ് പ്രശ്‌നമെങ്കില്‍ ഷിംലയില്‍ കുരങ്ങന്‍മാരാണ് പ്രശ്‌നം. ഹിമാചലില്‍ കുരങ്ങന്‍മാരുടെ ശല്യം കൂടിയതോടെ കര്‍ഷകരും സമരരംഗത്താണ്. കുരങ്ങ് ശല്യം രൂക്ഷമായതോടെ അവയെ കൊല്ലുകയോ ജീവനോടെ പികൂടുകയോ ചെയ്താല്‍ 1000 രൂപ വരെ പ്രതിഫലം നല്‍കാമെന്ന് ഹിമാചല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം.കൃഷിയിടങ്ങളിലും തെരുവിലും അലഞ്ഞ് നടക്കുന്ന കുരങ്ങന്‍മാരെ ജീവനോടെ പിടിച്ച് വന്ധ്യംകരണം നടത്താനാണ് തീരുമാനം. 37 പ്രദേശങ്ങളിലാണ് കുരങ്ങന്‍മാരുടെ ശല്യം രൂക്ഷമായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ശല്യം കൂടിയതോടെ സംസ്ഥാനത്ത് 53 സ്ഥലങ്ങളില്‍ കരങ്ങന്‍മാരുടെ ശല്യം ഉള്ളതായി പ്രഖ്യാപിക്കുവനാണ് പരിസ്ഥിതി മന്ത്രാലയം തയ്യാറെടുക്കുന്നത്. കുരങ്ങന്‍മാരെ കൊല്ലുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി താക്കൂര്‍ സിംഗ് ഭര്‍മൗറി പറഞ്ഞു. 300 മുതല്‍ 500 രൂപ വരെയാണ് ഒരു കുരങ്ങിന് നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. വന്ധ്യംകരണം നടത്തുന്നതിനായി കുരങ്ങന്‍മാരെ ആരു പിടിച്ചാലും അവര്‍ക്ക് 1000 രൂപ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കുരങ്ങന്‍മാരുടെ ഭീഷണി നലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നേത്യത്വത്തില്‍ കുരങ്ങന്‍മാരെ പിടിക്കുന്നതിനായി പ്രത്യേക ക്ലാസുകളും നടത്തുമെന്ന് മന്ത്രി പറഞ്ഞു. കുരങ്ങന്‍മാരെ വന്ധ്യംകരണം നടത്തുന്നതിനായി ഇതുവരെ സര്‍ക്കാര്‍ 20 കോടി രുപയാണ് മുടക്കിയത്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഫലം കണ്ടില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ തീരുമാനവുമായി മുന്നോട്ട് വന്നത്.

© 2024 Live Kerala News. All Rights Reserved.