ഇമെയില്‍ വിവാദം; ഹിലരി ക്ലിന്റനെതിരെ എഫ്ബിഐ അന്വേഷണം; തീരുമാനം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ; പുനരന്വേഷണം എതിര്‍ സ്ഥാനാര്‍ത്ഥി ട്രംപിന്റെ ആരോപണത്തില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെതിരെയുള്ള ഇമെയില്‍ വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയായ എഫ് ബി ഐ അറിയിച്ചു. തന്ത്രപ്രധാനമായ വിവരങ്ങള്‍ അയയ്ക്കാനായി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ച സംഭവമാണ് എഫ് ബി ഐഅന്വേഷിക്കുന്നത്. വിഷയത്തില്‍ നേരത്തെ അന്വേഷണം നടത്തി അവസാനിപ്പിച്ചിരുന്നതാണെങ്കിലും എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങളെ തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. കേസ് പുനരന്വേഷിക്കുമെന്ന വിവരം യുഎസ് കോണ്‍ഗ്രസിലെ നേതാക്കളെ,എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയാണ് അറിയിച്ചത്. പുതിയതായി ലഭിച്ച വിവരങ്ങള്‍ വിലയിരുത്തി വീണ്ടും അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നും ജെയിംസ് വ്യക്തമാക്കി. യുഎസ് സെക്രട്ടറിയായിരുന്ന 2009-2013 കാലയളവിലാണ് രാജ്യത്തിന്റെ രഹസ്യ രേഖകള്‍ക്കായി ഹില്ലരി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചത്. ഇത് വിവാദമായപ്പോള്‍ ഹില്ലരി അമോരിക്കന്‍ ജനതയോട് മാപ്പ് പറഞ്ഞു. അന്വേഷണം പ്രഖ്യാപിച്ചെന്ന വാര്‍ത്തകളോട് ഹില്ലരി പ്രതികരിച്ചിട്ടില്ല.

© 2024 Live Kerala News. All Rights Reserved.