സൗത്ത് കരോലിനയിന പ്രൈമറിയില്‍ ഹിലരി ക്ലിന്റണ് മികച്ച ജയം; ബെര്‍ണി സാന്‍ഡേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ഹിലരിയുടെ വിജയം

സൗത്ത് കരോലിന: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണത്തിനായി സൗത്ത് കരോലിനയില്‍ നടന്ന വോട്ടെടുപ്പില്‍ ഹിലരി ക്ലിന്റണ് വിജയം. ബെര്‍ണി സാന്‍ഡേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ഹിലരിയുടെ വിജയം.
ഹിലരിക്ക് 75.5 % വോട്ടും സാന്‍ഡേഴ്‌സിനു 22% വോട്ടും ലഭിച്ചു.

ഒന്നിച്ചുനിന്നാല്‍ തകര്‍ക്കാനാകാത്ത ഒന്നുമില്ലെന്ന് തങ്ങള്‍ തെളിയിച്ചിരിക്കുമെന്ന് വിജയത്തിനുശേഷം ഹിലരി പറഞ്ഞു. ദേശീയ തലത്തിലും വിജയം ആവര്‍ത്തിക്കുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അയോവയിലും നെവാഡയിലും സൗത്ത് കരോളിനയിലും ഒന്നാംസ്ഥാനവും ന്യൂഹാംഷയറില്‍ രണ്ടാം സ്ഥാനവും നേടിയ ഹിലരിക്ക് മാര്‍ച്ച് ഒന്നിലെ സൂപ്പര്‍ ട്യൂസ്‌ഡെയില്‍ 11 സംസ്ഥാനങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ലീഡു ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.