ചൈന എന്നും നമ്മെ ചതിച്ചിട്ടേയുള്ളു;ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം; രാംദേവിന്റെ ട്വീറ്റ് ചൈനീസ് ഫോണിലൂടെ

ഹരിദ്വാര്‍: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി യോഗാഗുരു ബാബാ രാംദേവ് ചെയ്ത ട്വിറ്റ് വിറല്‍ ആകുന്നു. എന്നാല്‍ ട്വിറ്റിന്റെ ആശയത്തിലേക്കാലും ട്വീറ്റ് ചെയ്യാനുപയോഗിച്ച ഐഫോണ്‍ ചൈനയില്‍ നിര്‍മിച്ചതാണെന്ന കാര്യം മാത്രം രാംദേവ് ഓര്‍ത്തില്ല. സ്വാമി രാംദേവ് എന്ന പേരിലുള്ള ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കഴിഞ്ഞദിവസം അദ്ദേഹം ഇങ്ങനെ കുറിച്ചു. ‘ചൈന എന്നും നമ്മെ ചതിച്ചിട്ടേയുള്ളു. ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് ശത്രുവിനെ സഹായിക്കുന്നതിന് തുല്യമാണ്. എല്ലാ ഭാരതീയരും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണ’മെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഐഫോണില്‍ നിന്നാണ് ട്വിറ്റ് ചെയ്തിരിക്കുന്നതെന്ന് ട്വിറ്റ് ഡെസ്‌ക് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് കണ്ടെത്തിയത്. ഐഫോണുകള്‍ നിര്‍മ്മിക്കുന്ന ഫോക്‌സകോണ്‍ എന്ന കമ്പനിയുടെ നിര്‍മ്മാണശാല പ്രവര്‍ത്തിക്കുന്നത് ചൈനയിലാണ്.

© 2024 Live Kerala News. All Rights Reserved.