വൈക്കം സ്വദേശിനിയെ ഐഎസ് ചാവേറാക്കാന്‍ ശ്രമിച്ചു;ചെന്നൈയില്‍ പഠിക്കുമ്പോഴാണ് യുവതി സിറിയയിലേക്ക് പോയത്; അഫ്ഗാനിസ്താനിലെത്തിയ എന്‍ഐഎ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കൊച്ചി: കാണാതായ മലയാളികളെക്കുറിച്ച് നിര്‍ണായകവിവരങ്ങള്‍ അഫ്ഗാനിസ്താനിലെത്തിയ എന്‍ഐഎ സംഘത്തിന് ലഭിച്ചു.വൈക്കം സ്വദേശിനിയായ യുവതിയെ ഐ.എസിന്റെ ചാവേറാക്കാന്‍ ശ്രമിച്ചു. അറസ്റ്റിലായ മലയാളികളുടെ ഐഎസ് ബന്ധമന്വേഷിച്ചാണ് എന്‍ഐഎ സംഘം അഫ്ഗാനിസ്താനിലെത്തിയത്.ചെന്നൈയില്‍ പഠിക്കുമ്പോഴാണ് യുവതി സിറിയയിലേക്ക് പോയത്. ചാവേറാക്രമണത്തിന്റെ രീതികളെക്കുറിച്ച് ഈ യുവതിയെ പഠിപ്പിച്ചശേഷം കൂടുതല്‍ മലയാളി യുവതികളെ എത്തിക്കാനായിരുന്നു ശ്രമം. ഐഎസിന്റെ കേരളഘടകം തലവനായ കണ്ണൂര്‍ സ്വദേശിയെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ സംഘത്തിന് ലഭിച്ചെന്നാണ് വിവരം. അഫ്ഗാനിസ്താനിലാണ് ഇയാള്‍ ഐഎസ് പരിശീലനം നേടിയത്. ഐഎസിന്റെ ചാവേറാകാന്‍ കേരളത്തില്‍ നിന്ന് ചില യുവതികളെ സംഘടിപ്പിക്കാനും ഇയാളുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നു. വൈക്കം സ്വദേശിനിയായ ഒരു യുവതിയടക്കം ഏതാനുംപേരെ ചാവേറാക്കാനായിരുന്നു കേരളഘടകത്തിന്റെ ലക്ഷ്യം. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ സംഘം ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്‍ഐഎയുടെ അഞ്ച് സംഘങ്ങളാണ് ഇപ്പോള്‍ ഐഎസ് കേസ് അന്വേഷിക്കുന്നത്. ഇതില്‍ ഒരു സംഘമാണ് അഫ്ഗാനിസ്താനിലേക്ക് പോയത്.

© 2024 Live Kerala News. All Rights Reserved.