ഒന്നു പോടോ, ഇതൊന്നും ഞങ്ങളെ ബാധിക്കില്ല;നിങ്ങള്‍ തന്നില്ലെങ്ങില്‍ ആയുധങ്ങള്‍ റഷ്യയില്‍ നിന്നോ ചൈനയില്‍ നിന്നോ വാങ്ങും; അമേരിക്കയുടെ ഔദാര്യം വേണ്ട; ഒബാമയോട് ഫിലിപ്പീന്‍സ് പ്രസിഡന്റ്

മനില: ഫിലിപ്പീന്‍സിന് ചില ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക തയ്യാറായില്ലെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്. അമേരിക്ക തന്നില്ലെങ്കില്‍ തങ്ങള്‍ റഷ്യയില്‍ നിന്നോ ചൈനയില്‍ നിന്നോ വാങ്ങുമെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ്. ‘ഒന്നു പോടോ, ഇതൊന്നും ഞങ്ങളെ ബാധിക്കില്ല. റഷ്യയും ചൈനയും ആയുധങ്ങള്‍ വില്‍ക്കാന്‍ തയ്യാറാണ്.’ എന്നാണ് അദ്ദേഹം പറഞ്ഞത്. മിസൈലുകളും, മറ്റ് ആയുധങ്ങളും തങ്ങള്‍ക്ക് വില്‍ക്കാന്‍ യു.എസ് തയ്യാറല്ല. എന്നാല്‍ അതു തങ്ങള്‍ നല്‍കാമെന്ന് റഷ്യയും ചൈനയും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ ഇത് നിങ്ങളെ കുഴപ്പത്തിലാക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ ഈ റിപ്പബ്ലിക്കിന്റെ അഖണ്ഡതയും ജനങ്ങളുടെ ആരോഗ്യവും കാത്തുസൂക്ഷിക്കുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്. ‘ ഡ്യുട്ടേര്‍ട് ചൊവ്വാഴ്ചത്തെ ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ കഠിന നടപടി സ്വീകരിക്കുന്ന ഫിലിപ്പീന്‍സ് വിചാരണ കൂടാതെ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട 3400 പേരെ മൂന്ന് മാസത്തിനിടയില്‍ വധിച്ചിരുന്നു. നിയമവിരുദ്ധമായ ഈ കൂട്ടക്കൊലയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മനുഷ്യാവകാശ ധ്വംസനമാണ് ഫിലിപ്പീന്‍സില്‍ നടന്ന വിചാരണയില്ലാത്ത കൂട്ടക്കൊലയെന്ന് അമേരിക്ക പ്രസ്താവിച്ചത് ഫിലിപ്പീന്‍സ് പ്രസിഡന്റിന് ഇഷ്ടായില്ല. ഇതാണ് ഒബാമയ്ക്കും ഡ്യുുട്ടേര്‍ട്ടെയ്ക്കും ഇടയില്‍ അസ്വാരസ്വങ്ങള്‍ ഉടലെടുക്കാന്‍ കാരണം.

© 2024 Live Kerala News. All Rights Reserved.