ബീഹാറിലെ മദ്യനിരോധനം ഹൈക്കോടതി തള്ളി;മദ്യം നിരോധിച്ച സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമെന്ന് കോടതി

പട്‌ന: ബീഹാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യ നിരോധനം പട്‌ന ഹൈക്കോടതി തള്ളി.മദ്യം നിരോധിച്ച സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനിരോധനത്തിനെതിരെ ഒരു പൂര്‍വ്വ സൈനികനാണ് ഹര്‍ജിയുമായി രംഗത്ത് വന്നത്. സര്‍ക്കാരിന്റെ തീരുമാനം പൗരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നും ഇഷ്ടമുള്ളതെന്തും കുടിക്കാനും കഴിക്കാനുമുള്ള സ്വാതന്ത്ര്യത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.2016 ഏപ്രില്‍ 1 മുതലാണ് ബീഹാറില്‍ മദ്യനിരോധനം നിലവില്‍ വന്നിരുന്നത്. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മദ്യനിരോധനം.അധികാരത്തിലേറിയ നിതീഷ്‌കുമാര്‍ കൈക്കൊണ്ട ആദ്യ തീരുമാനവും മദ്യം നിരോധിക്കാനുള്ള ഫയലില്‍ ഒപ്പുവെച്ചതായിരുന്നു. ഗ്രാമത്തില്‍ ആരെങ്കിലും മദ്യം നിരോധനം ലംഘിച്ചാല്‍ ഗ്രാമത്തിന് മുഴുവന്‍ പിഴ ഈടാക്കാമെന്നും നിയമമുണ്ടാക്കിയിരുന്നു. ആദ്യം ഇന്ത്യന്‍ നിര്‍മിത മദ്യ ബ്രാന്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ പിന്നീട് വിദേശമദ്യങ്ങളും നിരോധിക്കുകയായിരുന്നു.

.

© 2024 Live Kerala News. All Rights Reserved.