ബീഹാറില്‍ 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞ ദമ്പതികളെ മദ്യനിരോധനം ഒന്നിപ്പിച്ചു; ഭര്‍ത്താവിന്റെ അമിതമായ മദ്യപാനവും മൃഗീയമായ ഉപദ്രവവും വിവാഹജീവിതം വെറുക്കാന്‍ വിജയന്തിയെ പ്രേരിപ്പിച്ചത്

സസ്‌റാം: ബീഹാറില്‍ മദ്യനിരോധനം ഒന്നിപ്പിച്ചത് 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞ ദമ്പതികളെ. ഭര്‍ത്താവിന്റെ അമിതമായ മദ്യപാനവും മൃഗീയമായ ഉപദ്രവവും കൊണ്ടാണ് വിവാഹജീവിതത്തെ വെറുക്കാന്‍ വിജയന്തിയെ പ്രേരിപ്പിച്ചു. ജയ് ഗോബിന്ദ് സിംഗും ഭാര്യ വിജയന്തിയുമാണ് പിണക്കങ്ങളെല്ലാം മറന്ന് വീണ്ടും ദാമ്പത്യജീവിതം തുടങ്ങിയത്.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഗോബിന്ദും വിജയന്തിയും വിവാഹിതരായത്. ഭര്‍ത്താവിന്റെ സ്ഥിരമായ മദ്യപാനവും ശാരീരകോപദ്രവവും അസഭ്യം പറച്ചിലും വളരെ പെട്ടെന്ന് തന്നെ വിവാഹജീവിതത്തെ വെറുക്കാന്‍ വിജയന്തിയെ പ്രേരിപ്പിച്ചു. 2003ല്‍ ഒരു വയസ് മാത്രം പ്രായമുള്ള മകളെയുമെടുത്ത് വിജയന്തി ഭര്‍തൃവീടിറങ്ങി, ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന ദൃഢപ്രതിജ്ഞയോടെ. ഭര്‍ത്താവുമൊത്തുള്ള ജീവിതം ദുസ്സഹമായിരുന്നെന്ന് വിജയന്തി പറയുന്നു. ‘അയാള്‍ എല്ലാ ദിവസവും മദ്യപിക്കുമായിരുന്നു. മിക്കവാറും ദിനങ്ങളില്‍ മൃഗീയമായി ഉപദ്രവിക്കും, അസഭ്യവര്‍ഷം ചൊരിയും. ഒരു ദിവസം ഇനി ഇത് അധികം സഹിക്കാനാവില്ലെന്ന് തീരുമാനിച്ച് വീടുവിട്ടറങ്ങി’. എന്നാല്‍ ഭാര്യയുടെ പിണങ്ങി പോക്ക് ഗോബിന്ദിനെ മാറ്റിമറിച്ചു. മദ്യപാനം നിര്‍ത്താന്‍ കഠിനപരിശ്രമങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കുന്നു. ‘ഓരോദിവസവും മദ്യഉപയോഗം ഗണ്യമായി കുറയ്ക്കാന്‍ തുടങ്ങി. മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള നിതീഷ് കുമാറിന്റെ തീരുമാനം എന്നെ സംബന്ധിച്ച് ഈശ്വരാനുഗ്രഹമായിരുന്നു. ഇതാണ് ഭാര്യയോട് ക്ഷമപറഞ്ഞ് തിരിച്ചുവിളിക്കാന്‍ പറ്റിയസമയമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഗോബിന്ദ് പൂര്‍ണമായും മദ്യം ഉപേക്ഷിച്ചിരിക്കുകയാണ്. ഇനിഒരിക്കലും ഉപദ്രവിക്കുകയോ അസഭ്യം പറയുകയോ ചെയ്യില്ലെന്ന് വാക്കുകൊടുത്താണ് ഗോബിന്ദ് വിജയന്തിയെ തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.