ബിഹാറിൽ ആദ്യമായി മദ്യപിച്ചു പിടിച്ചാൽ 5000 രൂപ പിഴ, രണ്ടാമത്തെ പ്രാവശ്യവും മദ്യപിച്ചതിന് പിടികൂടിയാൽ ഒരു വർഷം തടവ് .

പാറ്റ്‌ന: ബിഹാറിലെ മദ്യനിരോധന നിയമത്തിൽ പുതിയ ഭേദഗതി. ഇനിമുതൽ മദ്യം കഴിച്ചതിന്റെ പേരിൽ ആദ്യമായി പിടിക്കപ്പെടുന്നവരെ പിഴയടച്ചതിന് ശേഷം വിട്ടയക്കാൻ തീരുമാനിച്ചു.

സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് ഭേദഗതി പാസാക്കിയത്. തിങ്കളാഴ്ച മുതൽ പുതിയ പിഴ തുക നിലവിൽ വന്നു.

ബിഹാർ പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് ഭേദഗതി 2022 പ്രകാരം, ഇനിമുതൽ ആദ്യമായി മദ്യപിച്ച് പിടിയിലാകുന്നർക്ക് 2,000 രൂപ മുതൽ 5,000 രൂപ വരെയാണ് പിഴ. തുകയടച്ചാൽ ഇവരെ വിട്ടയക്കാവുന്നതാണ്. പിഴ അടക്കുന്നതിൽ പരാജയപ്പെട്ടാൽ ഒരു മാസമാണ് തടവ് ശിക്ഷ. രണ്ടാമത്തെ പ്രാവശ്യവും മദ്യപിച്ചതിന് പിടികൂടിയാൽ ഒരു വർഷമാണ് തടവെന്നും സർക്കാർ വ്യക്തമാക്കി.

2018ൽ വരുത്തിയ ഭേദഗതി പ്രകാരം ആദ്യമായി മദ്യപിച്ച് പിടിയിലാകുന്നവർക്ക് 50,000 രൂപയായിരുന്നു പിഴ. പുതിയ ഭേദഗതി നിലവിൽ വന്നതോടെ കോടതിയിലെത്തുന്ന മദ്യക്കേസുകളുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തൽ.

2016 ഏപ്രിലിലായിരുന്നു മദ്യത്തിന്റെ വിൽപ്പനയും ഉപയോഗവും നിതീഷ് കുമാർ സർക്കാർ നിരോധിച്ചത്. സംസ്ഥാനത്തെ സ്ത്രീകൾക്ക് നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

© 2024 Live Kerala News. All Rights Reserved.