അതിര്‍ത്തി കടന്ന് ഇന്ത്യയുടെ ആക്രമണം; പാക് അധീന കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചു; 20 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഇന്ത്യ പരാജയപ്പെടുത്തി; ആക്രമണം ഇന്നലെ രാത്രി

കാശ്മീര്‍: പാക് അധീന കാശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചതായി ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു ഇന്ത്യയുടെ മിന്നലാക്രമണം. ഭീകരര്‍ക്ക് കാര്യമായ നാശം വരുത്താന്‍ സാധിച്ചെന്ന് സൈന്യം. മിന്നലാക്രമണം ഇനി തുടരില്ലെന്നും വേണ്ടിവന്നാല്‍ തിരിച്ചടിക്കാന്‍ സുസജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇന്ത്യന്‍ ഭാഗത്ത് നാശനഷ്ടങ്ങളൊന്നുമില്ല.20 ഓളം ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി രണ്‍ബീര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാക് അധീനകാശമ്ീരില്‍ ഉള്ള ഭീകരക്യാമ്പുകളാണ് തകര്‍ത്തത്. ഭീകരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. 18 നുഴഞ്ഞുകയറ്റക്കാരെ ആക്രമണത്തില്‍ വധിച്ചു.വിദേശകാര്യ വക്താവ് വികാസ് സ്വരൂപും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷം മാത്രം 20 ഓളം നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നിയന്ത്രണരേഖ ലംഘിച്ചുള്ള പാക് തീവ്രവാദികളുടെ നടപടി അങ്ങേയറ്റം ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ സംരക്ഷണയിലാണ് തങ്ങള്‍ എന്ന കാര്യം ഭീകരരര്‍ ഇതിനകം തന്നെ സമ്മതിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണ വിവരം പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്.അതേസമയം ഇന്ത്യ നടത്തിയ ആക്രമണം പാകിസ്താന്‍ സ്ഥിരീകരിച്ചു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആക്രമണത്തെ അപലപിച്ചു. രണ്ടു പാക് സൈനികര്‍ കൊല്ലപ്പെട്ട കാര്യവും നവാസ് ഷെരീഫ് സ്ഥിരീകരിച്ചു. പ്രകോപനങ്ങളൊന്നും കൂടാതെയാണ് ഇന്ത്യ ന്ഗനമായ ആക്രമണം നടത്തിയിരിക്കുന്നത്. കൂടാതെ പാക് സൈന്യത്തോട് തയ്യാറായിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടതായും പാക് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

© 2024 Live Kerala News. All Rights Reserved.