യുഎസ് ഗോള്‍ഫ് ഇതിഹാസം അര്‍നോള്‍ഡ് പാമര്‍ അന്തരിച്ചു;വിടപറഞ്ഞത് ‘ഗോള്‍ഫിന്റെ മഹാനായ അംബാസഡര്‍’

പെനസില്‍വാനിയ: അമേരിക്കന്‍ ഗോള്‍ഫ് ഇതിഹാസം അര്‍നോള്‍ഡ് പാമര്‍ (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.പിറ്റ്‌സ്ബര്‍ഗിലെ യുപിഎംസി പ്രെസ്ബിറ്റേറിയന്‍ ആശുപത്രിയില്‍ ആയിരുന്നു പാമറിന്റെ അന്ത്യം. കായിക ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായാണ് പാമറിനെ ലോകം കണ്ടിരുന്നത്. ‘ഗോള്‍ഫിന്റെ മഹാനായ അംബാസഡര്‍’ എന്നാണ് യു.എസ് ഗോള്‍ഫ് അസോസിയേഷന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. പാമറിന്റെ മരണം അസോസിയേഷന്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. 1929ല്‍ പെനസില്‍വാനിയയില്‍ ജനച്ച അര്‍നോള്‍ഡ് പാമര്‍ പ്രദേശിക ഗോള്‍ഫ് ക്ലബില്‍ കൂടിയാണ് ഉയര്‍ന്നുവന്നത്. 1950കളിലും 60കളുടെ തുടക്കത്തിലും ഗോള്‍ഫിലെ ഏറ്റവും പ്രധാന കളിക്കാരില്‍ ഒരാളായി ഉയര്‍ന്നിരുന്നു. തൊണ്ണൂറില്‍ ഏറെ രാജ്യാന്തര മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ള പാമറിന്റെ കരിയറില്‍ ഒരിക്കല്‍ പോലും ഇടിവ് വന്നിരുന്നില്ല. പാമറിന്റെ വിയോഗത്തില്‍ പ്രസിഡന്റ് ബാരക് ഒബാമ അടക്കം നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.