കണ്ണൂര്‍: ആര്‍എസ്എസ് ശാഖകളില്‍ പോകുന്ന യുവാക്കളെ ലഹരിമരുന്നിന് അടിമയാക്കുന്നുവെന്ന് മന്ത്രി ഇ പി ജയരാജന്‍. സിപിഎം പള്ളിക്കുന്ന് ലോക്കല്‍ കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആര്‍എസ്എസ് ശാഖകളില്‍ പോകുന്ന മക്കള്‍ ലഹരിക്ക് അടിമകളാണോയെന്നു രക്ഷിതാക്കള്‍ പരിശോധിക്കുന്നതു നന്നായിരിക്കുമെന്ന് ജയരാജന്റെ മുന്നറിയിപ്പ്് നല്‍കി. ലഹരിമരുന്ന് നല്‍കി യുവാക്കളെ വര്‍ഗീയവാദികളും രാജ്യദ്രോഹികളുമാക്കി നശിപ്പിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. ആര്‍എസ്എസില്‍ ജനാധിപത്യമില്ല. ഒരു കാര്യവും ആര്‍ക്കും ചോദ്യം ചെയ്യാന്‍ അനുവാദമില്ല. അടിമകളാക്കിയും ഫാഷിസ്റ്റുകളാക്കിയും വളര്‍ത്തുകയാണ്. ആര്‍എസ്എസ് ഹിന്ദുക്കളുടെ സംഘടനയല്ല. സ്വാതന്ത്ര്യസമരത്തെ തകര്‍ക്കാന്‍ ബ്രിട്ടിഷ് ഭരണകൂടം സൃഷ്ടിച്ചതാണ് ആര്‍എസ്എസിനെ. ജര്‍മനിയിലു ഇറ്റലിയിലും പോയി ഫാഷിസ്റ്റ് രീതികളില്‍ പരിശീലനം നേടിയവരാണ് ആര്‍എസ്എസിന്റെ ആദ്യകാല നേതാക്കള്‍. വര്‍ഗീയ ധ്രുവീകരണത്തിനായി മുസ്ലിം ലീഗിന് രൂപം നല്‍കിയതും ബ്രിട്ടിഷുകാരാണെന്നും ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസും ഹിന്ദുമഹാസഭയുമടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ക്കോ അവരുടെ നേതാക്കള്‍ക്കോ സ്വാതന്ത്ര്യ സമരത്തില്‍ പങ്കൊന്നുമില്ല. ആര്‍എസ്എസും ബിജെപിയുമാണ് രാജ്യത്ത് സമാധാനം ഇല്ലാതാക്കുന്നത്. സമാധാനം ആഗ്രഹിക്കുന്നവര്‍ ബിജെപിയെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.