തൊടുപുഴ: തിരുവനന്തപുരം സ്വദേശിയായ 15 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടൂബലാത്സംഗം ചെയ്തു. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് തൊടുപുഴയില്‍വച്ചാണു പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. തൊടുപുഴയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഘത്തിലൊരാളുമായി പെണ്‍കുട്ടിക്കു പ്രണയമുണ്ടായിരുന്നെന്നും അയാളോടൊപ്പം ഇറങ്ങിപ്പോകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാളാണു പെണ്‍കുട്ടിയെ തൊടുപുഴയിലെത്തിച്ചു മറ്റുള്ളവര്‍ക്കു കൈമാറിയത്. ഇവര്‍ തൊടുപുഴയില്‍ താമസിച്ചതിനുള്ള തെളിവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.