കാവേരി പ്രശ്‌നം: ബെംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു; 56 ബസ്സുകള്‍ക്ക് തീയിട്ടു; സംഘര്‍ഷം കത്തിപ്പടരുന്നു

 

ബെംഗളൂരു: ബെംഗളൂരുവില്‍ അക്രമാസക്തമായ ജനങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അയവില്ലാതെ തുടരുന്നതിനിടെയാണ് ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് വെടിയുതിര്‍ത്തത്‌. പരിക്കേറ്റ ഒരാളുടെ നില ഗുരുതമായി തുടരുകയാണ്‌. 56 ബസുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. പ്രശ്‌നങ്ങള്‍ ഗുരുതരമായതിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മറ്റന്നാള്‍ വരെ നീട്ടി. പ്രതിഷേധക്കാരുടെ ഉപരോധത്തെ തുടര്‍ന്ന് ബെംഗളൂരു-മൈസൂര്‍ റോഡ് അടച്ചു. ഒരു സ്‌കാനിയയും അഞ്ച് വോള്‍വോയുമടക്കം കേരളത്തിലേക്കുള്ള 43 കെഎസ്ആര്‍ടിസി ബസ്സുകള്‍ ബെംഗളൂരുവില്‍ കുടുങ്ങി കിടക്കുകയാണ്. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് മാത്രം സര്‍വീസ് ആരംഭിച്ചാല്‍ മതിയെന്നാണ് കെഎസ്ആര്‍ടിസി എംഡി നല്‍കിയിരിക്കുന്ന നിര്‍ദേശം.

bnglr

മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോണില്‍ സംസാരിച്ചു. മലയാളികളുടെ സുരക്ഷിതരായിരിക്കുമെന്ന് സിദ്ധരാമയ്യ ഉറപ്പ് നല്‍കി. കേരളത്തിലേക്കുള്ള ബസ് യാത്രക്ക് അതിര്‍ത്തിവരെ പൊലീസ് സുരക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

© 2024 Live Kerala News. All Rights Reserved.