അഞ്ച് വര്‍ഷത്തിനുള്ളില്‍ ബാംഗ്ലൂര്‍ വാസയോഗ്യമല്ലാതായി തീരും; കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ നിരവധി മരങ്ങള്‍ വെട്ടിമുറിച്ചു; കാവേരി നദി വറ്റിവരണ്ടാല്‍ സിലിക്കണ്‍വാലി മരുഭൂമിയാകും

ബാംഗ്ലൂര്‍: അഞ്ച് വര്‍ഷത്തിനുള്ളില്‍ ബാംഗ്ലൂര്‍ വാസയോഗ്യമല്ലാതായി തീരുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ (ഐഐഎസ്‌സി) പഠനം. ഇന്ത്യയുടെ സിലിക്കണ്‍വാലിയെന്ന് അറിയപ്പെടുന്ന ബാംഗ്ലൂരില്‍ കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ മരങ്ങള്‍ വെട്ടിമുറിച്ച് നിരവധി കെട്ടിടങ്ങളാണ് നിര്‍മിച്ചത്. 52.5% ആണ് ഈ വളര്‍ച്ച. ഗ്രീന്‍ സിറ്റി എന്നറിയപ്പെട്ടിരുന്ന ബാംഗളൂരുവില്‍ 78% കുറവാണ് പച്ചപ്പില്‍ ഉണ്ടായിരിക്കുന്നത്. ലേക്ക് സിറ്റി (കായല്‍ നഗരം) എന്ന പേരില്‍ അറിയപ്പട്ടിരുന്ന നഗരത്തിന്റെ ജലാശയങ്ങളില്‍ ഇക്കാലയളവില്‍ 79 ശതമാനത്തോളം കുറവുണ്ടായി. അടുത്തകാലം വരെ നല്ല കാലാവസ്ഥയായിരുന്നു ബാംഗ്ലൂരുവിലേത്. പ്രകൃതിദത്തമായ എയര്‍ കണ്ടീഷനുള്ള നഗരമെന്നായിരുന്നു ബാംഗ്ലൂരിനെ അറയിപ്പെട്ടിരുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലുള്ള ബാംഗ്ലൂരില്‍ നദികളില്ലെങ്കിലും 600ല്‍ പരം ചെറുതും വലുതുമായ കായലുകളുമുണ്ടായിരുന്നു. എന്നാല്‍ നഗരം ഇപ്പോള്‍ നിലനില്‍ക്കുന്നത് കാവേരി നദിയില്‍ നിന്നുള്ള ജലം ഉള്ളതുകൊണ്ടാണ്. ഏതാണ്ട് ആയിരത്തോളം അടി താഴെയാണ് കാവേരി ഒഴുകുന്നത്. ഇത് 100 കിലോമീറ്റര്‍ അകലെ നിന്ന് വലിയ പൈപ്പുകളില്‍ ആണ് ബംഗളൂരുവില്‍ എത്തിക്കുക. കാവേരി നദി വറ്റിവരണ്ടാല്‍ ബാംഗ്ലൂര്‍ മരുഭൂമിയാകും.

© 2024 Live Kerala News. All Rights Reserved.