കണ്ണൂര്‍: തില്ലങ്കേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി മാവില ബിനീഷാണ് മരിച്ചത്. ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെ ബിജെപി പ്രവര്‍ത്തകര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. തില്ലങ്കേരി പഞ്ചായത്ത് ഓഫീസിന് സമീപം ഇടതുകാലിന് വെട്ടേറ്റ് തലയ്ക്ക് അടിയേറ്റ് രക്തം വാര്‍ന്നനിലയില്‍ ഇന്നലെ രാത്രിയാണ് ബിനീഷിനെ കണ്ടെത്തിയത്. ഉടനെ ഇരുട്ടിതാലുക്ക് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല. വൈകിട്ട് കുണ്ടേരിഞ്ഞാലില്‍ കാറിനു നേരെയുണ്ടായ ബോബാക്രമണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു പരിക്കേറ്റിരുന്നു. ഡിവൈഎഫ്‌വെ കുണ്ടേരിഞ്ഞാല്‍ യൂണിറ്റ് പ്രസിഡന്റ് ജിജേഷിനെയാണ് (28) പരിക്കുകളോടെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ കുണ്ടേരിഞ്ഞാലിലേയ്ക്കു കാറിലില്‍ യാത്ര ചെയ്യുകയായിരുന്ന ബിനീഷിനെ വാഹനത്തില്‍ എത്തിയ സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തില്ലങ്കേരി പഞ്ചായത്തില്‍ സി.പി എം ഹര്‍ത്താല്‍ നടത്തു പി.വി വാസുവിന്റെയും പി.എം പത്മിനിയുടെയും മകനാണ് മരിച്ച ബിനീഷ്.